ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,992 പുതിയ കൊവിഡ് കേസുകള്‍.393 മരണമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 93,277 പേരാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയില്‍ കഴിയുന്നത്.രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 34.67ദശലക്ഷമായി. 474,000 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

അതേസമയം ഇന്ത്യയില്‍ ഇതുവരെ 25 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡിന്റെ മൊത്തം വകഭേദങ്ങളില്‍ 0.04 ശതമാനത്തില്‍ താഴെ മാത്രമാണ് ഒമിക്രോണ്‍ കേസുകള്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.59 രാജ്യങ്ങളില്‍ ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *