അക്വേറിയം ആൻഡ് പെറ്റ്സ് ഷോപ്പ് അസോസിയേഷൻ (APSA) പ്രഥമ ജില്ലാ സമ്മേളനവും മെമ്പർഷിപ്പ് വിതരണവും കോഴിക്കോട് സംഘടിപ്പിച്ചു. വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അലങ്കാര മൽസ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും, ഈ മേഖലയിലെ കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വേണ്ടിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി പറഞ്ഞു.
എം കെ രാഘവൻ എം പി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന സിക്രട്ടറി പി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് സെബാസ്റ്റ്യൻ ആൻ്റെണി അധ്യക്ഷത വഹിച്ചു. കെ പി ദാവൂദലി, അബൂബക്കർ കുന്ദമംഗലം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.