ചോദ്യങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന കാര്യമാണ് ഹര്‍ജിയില്‍ മഹുവ ചൂണ്ടിക്കാട്ടിയത്.

ഒപ്പം തന്റെ വാദം കേള്‍ക്കാതെയാണ് പാര്‍ലമെന്റ് നടപടി സ്വീകരിച്ചതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും മഹുവ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ പണം വാങ്ങിയെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *