ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. വയനാട് ദുരന്തം ഉന്നയിച്ചാണ് കേന്ദ്രത്തിനെ ശശി തരൂർ രൂക്ഷമായി വിമർശിച്ചത്. വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തമായിരുന്നെന്നും അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കണം എന്ന് അഭ്യർത്ഥിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ശശി തരൂർ പറഞ്ഞു. വയനാട് ദുരന്തത്തിനായി ഒരു രൂപയുടെ സഹായം പോലും കേന്ദ്രം ഇതുവരെ നൽകിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു. സഹായം നൽകാൻ എന്തിനാണ് കേന്ദ്ര സർക്കാർ മടിക്കുന്നതെന്ന് ശശി തരൂർ ചോദിച്ചു. എൻഡിആർഎഫ് വിതരണത്തിൽ വേർതിരിവ് നടന്നിട്ടുണ്ടെന്നും കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. ഇടക്കാല സഹായം നൽകുന്നതിൽ വലിയ വീഴ്ചയുണ്ടായി. ബിൽ അവതരിപ്പിച്ചത് വിശദമായ പഠനം നടത്താതെയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ബില്ല് തന്നെ ദുരന്തമാണെന്ന് ശശി തരൂർ പറഞ്ഞു.വയനാട്ടിൽ ഒരു പ്രദേശം തന്നെ ഇല്ലാതായി. നിരവധി പേർ മരിച്ചു. നിലവിലെ നിയമത്തിന് ഇതിൽ ഒന്നും ചെയ്യാനായില്ലെന്നും പുതിയ ബില്ലും ഇത്തരം ദുരന്തങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു. ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നില്ലെന്നും പ്രളയ സാഹചര്യം ആവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് ശ്രദ്ധ നൽകുന്നതല്ല പുതിയ ബില്ലെന്നും ശശി തരൂർ പറഞ്ഞു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020