തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കായംകുളം സിപിഐഎമ്മിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ് എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം സജിത്ത് എസ് രംഗത്തെത്തി. തന്റെ കൈവെട്ടി മാറ്റിയ പോപ്പുലർ ഫ്രണ്ട് നേതാവിനെ പാർട്ടി അംഗത്വം നൽകി സംരക്ഷിക്കുന്നുവെന്ന് വിമർശനം. കായംകുളത്തെ നേതൃത്വത്തിന് എതിരെ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകി.

കായംകുളത്ത് സിപിഐഎം വർഗീയ ധ്രുവീകരണം നടത്തുന്നുവെന്നും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടി നേതൃത്വം തന്നെയാണെന്നും സജിത്ത് പറയുന്നു. ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്നും തന്റെ കൈ വെട്ടി മാറ്റിയ പോപ്പുലർ ഫ്രണ്ട് നേതാവിനെ പാർട്ടി സംരക്ഷിക്കുകയാണെന്നും സജിത്ത് പറയുന്നു. എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയും നിലവിൽ ബ്രാഞ്ച് അംഗവുമാണ് സജിത്ത് എസ്.

നേതൃത്വത്തിനെതിരെ ഫേസ്ബുക്കിലും സജിത്ത് രൂക്ഷവിമർശനം നടത്തി. ഏരിയാ സെക്രട്ടറിയെ സജിത്ത് രൂക്ഷമായി വിമർശിച്ചു. ഷാപ്പുകൾ ലേലത്തിന് പിടിച്ച് ഏരിയ സെക്രട്ടറി ലക്ഷങ്ങൾ കൊയ്യുന്നുവെന്ന് സജിത്ത് ആരോപിച്ചു. പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ നിൽക്കുന്ന വാർഡ് കോൺഗ്രസിന് നൽകുന്നു. പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് യുഡിഫ് നെ ജയിപ്പിക്കുന്നുവെന്ന് സജിത്ത് ആരോപിച്ചു. സിപിഐഎം കായംകുളം ഏരിയ സമ്മേളനത്തിനു മുൻപാണ് പൊട്ടിത്തെറി..

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടിയാണുണ്ടായത്. മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിയ്ക്ക് ഭരണം നഷ്ടമായി. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 16 ഇടങ്ങളില്‍ യുഡിഎഫിനാണ് ജയം. 11 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ജയം നേടി.

Leave a Reply

Your email address will not be published. Required fields are marked *