കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ അതിജീവിതയുടെ കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി. അടൂർ സ്വദേശിയായ ജോബി ജോസഫ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
വലിയമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ രാഹുലിനെതിരെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, നിർബന്ധിത ഭ്രൂണഹത്യ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ, ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിലെ നിർബന്ധിത ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയായ ജോബി ജോസഫിന്റെ പങ്ക് അതിജീവിതയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും, രാഹുലിന്റെ സുഹൃത്തായ ജോബിയാണ് ഈ ഗുളികകൾ എത്തിച്ചു നൽകിയതെന്നുമാണ് അതിജീവിത പോലീസിന് നൽകിയ 20 പേജ് വരുന്ന മൊഴിയിൽ പറയുന്നത്. ഗുളിക കഴിച്ച വിവരം രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും മൊഴിയുണ്ട്.
