കോഴിക്കോട്: റിയാദിൽ നിന്ന് സ്വർണം കടത്തിയ സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരൻ ആയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി അമൽ ചെറിയാനും സ്വർണം വാങ്ങാൻ എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശികൾ ആയ റിയാസ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. രണ്ട് എമർജൻസി ലൈറ്റുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 600 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. വിപണിയിൽ 37 ലക്ഷത്തിന് മുകളിൽ വിലയുള്ള സ്വർണമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ 10 ദിവസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് നടത്തുന്ന നാലാമത്തെ സ്വർണ്ണവേട്ടയാണ് ഇത്.അതിനിടെ, കഴിഞ്ഞ ദിവസവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട നടന്നിരുന്നു. വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച രണ്ട് കോടി രൂപ വിലവരുന്ന സ്വർണക്കട്ടികൾ കസ്റ്റംസ് പിടികൂടുകയായിരുന്നു. മറ്റൊരു സംഭവത്തിൽ പാന്റിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യാത്രക്കാരനും 3 സുഹൃത്തുക്കളും പൊലീസിന്‍റെ പിടിയിലായി.ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ സ്വർണം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്‍റെ ശുചിമുറിയിൽ നിന്ന് സ്വർണക്കട്ടികൾ കണ്ടെടുത്തത്. ഡസ്റ്റ്ബിന്നിൽ ഒളിപ്പിച്ച നിലയിൽ 28 സ്വർണക്കട്ടികളാണ് കിട്ടിയത്. 3317 ഗ്രാം തൂക്കം വരുന്നതാണ് സ്വർണം. സ്വർണക്കടത്ത് സംഘത്തിനായി കസ്റ്റംസ് അന്വേഷണം തുടങ്ങി.മറ്റൊരു സംഭവത്തിൽ റിയാദിൽ നിന്ന് സ്വർണം കടത്തിയ സംഘം പൊലീസിന്റെ പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തെത്തിയ കോഴിക്കോട് സ്വദേശി ജബ്ബാറിനെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ജബ്ബാറിനെ സ്വീകരിക്കാനെത്തിയ സുഹൃത്തുക്കളായ റിയാസ്, അനീസ്, ഫൈജാസ് എന്നിവരും പൊലീസിന്‍റെ പിടിയിലായി.ജബ്ബാർ ധരിച്ചിരുന്ന ജീൻസിന്റെ ഉൾവശത്ത് സ്വർണം തേച്ച് പിടിപ്പിച്ചായിരുന്നു കടത്ത്. 750 ഗ്രാം സ്വർണമെങ്കിലും വേർതിരിക്കാനാകുമെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചക്കിടെ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടിക്കുന്ന മൂന്നാമത്തെ കേസാണ് ഇത്. സ്വർണം കോടതിയിൽ നല്‍കിയ ശേഷം വിശദമായ റിപ്പോർട്ട് പൊലീസ് കസ്റ്റസിന് കൈമാറും.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020