സന്‍ആ: യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് യമനിലെ ഹുദൈദ, സന്‍ആ തുടങ്ങി പത്തിടങ്ങളില്‍ ബോംബാക്രമണം നടത്തി. ഇതിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യു.എസിനെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് ഇന്ന് പുലര്‍ച്ചെ യു.എസ് -യു.കെ ആക്രമണം നടന്നത്. ചെങ്കടലിലെ ആക്രമണങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഹൂതികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് ബോംബാക്രമണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

ഗസ്സക്ക് പുറമേ യമനും സംഘര്‍ഷഭരിതമായതോടെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലായി. അതിനിടെ യമന്‍ ആക്രമണം യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്നും അടിയന്തരമായി ഇന്നുതന്നെ സുരക്ഷാ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *