മൂന്നാമത്തെ ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല. പ്രതിയുടെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരി​ഗണിച്ചില്ല. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുകയും അതിനുശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും. നാളെയാണ് കസ്റ്റഡി അപേക്ഷ പരി​ഗണിക്കുക. പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും കൂടുതൽ തെളിവെടുപ്പ് നടത്തണമെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ​രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ റിമാൻ്റിലാക്കുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെയാണ് രാ​ഹുൽ ജാമ്യാപേക്ഷ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യം പരിഗണിക്കും എന്നും മാജിസ്‌ട്രേറ്റ് ചോദിച്ചു.

ക്രൂരമായ ബലാത്സം​ഗത്തിൻ്റെ വിവരങ്ങളാണ് ഇതിനോടകം വീണ്ടും പുറത്ത് വന്നത്. കൃത്യമായ നീക്കത്തിലൂടെ മൂന്നാമത്തെ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്നെ രണ്ട് കേസുകളിലും അറസ്റ്റ് ഭയന്ന് ഒരു പാട് നാൾ ഇയാൾ ഒളിവിൽ പോവുകയും ചെയ്തിരുന്നു. എന്നാൽ പുതുയ കേസിൽ ജാമ്യം കിട്ടാത്ത പക്ഷം അഴിക്കുള്ളിൽ തന്നെ തുടരണം. നിരവധി പരാതികൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അതേ സമയം അതിജീവിതയ്ക്ക് രാഹുൽ അയച്ച ഭീഷണി സന്ദേശം പുറത്ത് വരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *