കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ യൂത്ത് കോൺഗ്രസ് സ്വീകരിക്കേണ്ട എല്ലാ നടപടികളും കൃത്യമായി നിറവേറ്റിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. ഈ വിഷയത്തിൽ സംഘടനയ്ക്ക് യാതൊരുവിധ ധാർമ്മിക ശോഷണവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട്ട് വ്യക്തമാക്കി.

സംഘടന എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി പാർട്ടി പ്രിവിലേജ് രാഹുലിന് ഇല്ലെന്നും, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണോ എന്ന കാര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ കേസുകളിൽ പ്രതികളായ ഇടത് എംഎൽഎമാർ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുമ്പോൾ കോൺഗ്രസിനെ ധാർമ്മികത പഠിപ്പിക്കാൻ സിപിഎം വരേണ്ടെന്നും, അത്തരം ക്ലാസുകൾ തങ്ങൾക്ക് ആവശ്യമില്ലെന്നും ജനീഷ് പരിഹസിച്ചു.

കൂടാതെ, ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ സിപിഎമ്മിനുള്ള പങ്കിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. മകരവിളക്ക് ദിനത്തിൽ മണ്ഡലം തലത്തിൽ ദീപം തെളിയിച്ച് പ്രതിഷേധിക്കും. ഇത് പൂർണ്ണമായും ഒരു സെക്കുലർ പ്രതിഷേധമാണെന്നും ഇതിൽ വർഗ്ഗീയത കാണേണ്ടതില്ലെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *