കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ കീഴടങ്ങി ആവശ്യപ്പെട്ട ഭൂരിപക്ഷം അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. സര്‍ക്കാര്‍ ആവശ്യപ്പെട്ട പട്ടികയിലെ 97 ശതമാനത്തോളം അക്കൗണ്ടുകളും ട്വിറ്റര്‍ വിലക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്യുകയാണെന്ന ഹാഷ് ടാഗുകള്‍ അടക്കമുള്ള അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. പാക്, ഖാലിസ്ഥാനി ബന്ധം ആരോപിക്കപ്പെടുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകളും വിലക്കിയവയുടെ പട്ടികയിലുണ്ട്.
വന്‍കിട സ്ഥാപനങ്ങള്‍ക്കും ഭീകരവാദ സംഘടനകള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ അടക്കം ഈ സമൂഹ മാധ്യമങ്ങള്‍ സഹായം നല്‍കിയെന്നും ആരോപണമുണ്ട്. 2000 ത്തോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കുമെന്നും വിവരം.
കഴിഞ്ഞ ദിവസം രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിയമത്തിലെ പിഴവുകള്‍ തിരുത്തി കൂടുതല്‍ കര്‍ക്കശമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പുകള്‍ക്ക് മാത്രം ഇന്ത്യയില്‍ അനുമതി നല്‍കും. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.