ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി പിടിച്ചെടുത്ത 500 കോടി രൂപയുടെ കഞ്ചാവ് നശിപ്പിച്ച് ആന്ധ്രാപ്രദേശ് പോലീസ്. രണ്ട് ലക്ഷം കിലോ കഞ്ചാവാണ് ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി നശിപ്പിച്ചത്.വടക്കന്‍ ജില്ലകളില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടിച്ചെടുത്ത കഞ്ചാവാണിത് വിശാഖപട്ടണത്തെ അനകപള്ളിക്ക് സമീപം കൊഡരു ഗ്രാമത്തിലാണ് പോലീസ് വന്‍ തോതില്‍ കഞ്ചാവ് തീയിട്ട് നശിപ്പിച്ചത്.
കഴിഞ്ഞ ഒക്ടബോര്‍ 31നാണ് ഓപ്പറേഷന്‍ പരിവര്‍ത്തന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വിളവെടുപ്പിന് പാകമായ 8,500 ഏക്കറിലെ കഞ്ചാവ് ചെടികളും നശിപ്പിച്ചിട്ടുണ്ട്.ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി 1.363 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1,500 പേരെ അറസ്റ്റ് ചെയ്തു. 562 പേര്‍ ഇതരസംസ്ഥാനക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *