സുപ്രധാനമായ പല കേസുകളിലും വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചുകളിലെ അംഗമായിരുന്ന ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ ആന്ധ്രാപ്രദേശിന്റെ നിയുക്ത ഗവര്‍ണർ.നിയമനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. അയോധ്യ തര്‍ക്ക ഭൂമി, നോട്ട് അസാധുവാക്കലിന്റെ നിയമ സാധുത, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു അബ്ദുള്‍ നസീര്‍.മുസ്ലിം മത വിഭാഗത്തില്‍ നിന്നുള്ള ബെഞ്ചിലെ ഏക അംഗമായിരുന്നു അദ്ദേഹം.
കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയിരുന്നത്. തർക്കം നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയാമെന്നായിരുന്നു കോടതി വിധി. അയോധ്യയിൽ തന്നെ പള്ളി പണിയാൻ അഞ്ചേക്കർ സ്ഥലം മുസ്‌ലിം വിഭാഗങ്ങൾക്ക് നൽകണമെന്നും അതിന് കേന്ദ്രസർക്കാർ മുൻകൈ എടുക്കണമെന്നും ബഞ്ച് ഉത്തരവിട്ടിരുന്നു. പള്ളി തകർത്തത് നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമാണ് എന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് അബ്ദുള്‍ നസീര്‍. എന്നാല്‍ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറും, ജസ്റ്റിസ് അബ്ദുള്‍ നസീറും ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ഭിന്ന വിധി എഴുതുകയായിരുന്നു.
