തൃശൂര്‍ പെരിഞ്ചേരിയില്‍ ചുവരെഴുത്തിനെച്ചൊല്ലി കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. സിപിഎം നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും നെടുപുഴ പൊലീസ് അറിയിച്ചു.ഇന്നലെ രാത്രിയായിരുന്നു സംഭവം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നിയുടെ പ്രചരണാര്‍ഥം ചുവരെഴുത്തിനിറങ്ങിയതായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചുവരെഴുതുന്നത് പ്രദേശത്തെ ക്ലബ്ബിലുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് ചേര്‍പ്പ് ബ്ലോക്ക് സെക്രട്ടറി പ്രിയന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സൂരജ് എന്നിവരെ തൃശൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കളായ ഷെല്‍റ്റന്‍, രാജന് എന്നിവര്‍ക്കെതിരെ നെടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020