*സ്പോര്‍ട്സ് സ്കൂള്‍ സെലക്ഷന് 17 ന്*പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയിലെ കരിന്തളത്ത് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലെ 2024-25 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി ഫെബ്രുവരി 17 ന് രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വെച്ച് സെലക്ഷന് നടത്തുന്നതാണ്. നിലവില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവര് ഫെബ്രുവരി 17 ന് രാവിലെ എട്ടു മണിക്ക് മുമ്പായി ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399.*ഫാര്‍മസിസ്റ്റ് ഒഴിവുകള്‍*ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 21 ന് നടക്കും. എന്‍.സി.പി. (നഴ്സ് കം ഫാര്‍മസിസ്റ്റ്) അല്ലെങ്കില്‍ സി.സി.പി. (സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി) (ഹോമിയോ) പാസായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡും, ഈ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഫെബ്രുവരി 21 ന് രാവിലെ 10.30 ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020