കൊടുവള്ളിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്ന് 12-കാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകളും മടവൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു.
ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. കച്ചേരിമുക്കിന് സമീപമുള്ള ഇവരുടെ വീടിനോട് ചേർന്ന് കടന്നു പോകുന്ന ഇലക്ട്രിക് ലൈനിൽ വീടിന്റെ മുകളിൽ നിന്നും അബദ്ധത്തിൽ കൈ തട്ടിയതാണ് അപകടം. അപകടം നടന്ന ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
