കുന്ദമംഗലം: കേരളം ഇന്ന് ഗുരുതരമായ സാമ്പത്തിക–സാമൂഹിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും, ആറുലക്ഷം കോടി രൂപയിലധികം കടബാധ്യതയിൽ മുങ്ങിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് അടിയന്തര പരിഷ്‌കരണങ്ങൾ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. ആരോഗ്യ കേരളം വെന്റിലേറ്ററിലായിരിക്കെ,ആരോഗ്യ മേഖലയിൽ മാറ്റങ്ങൾ വേണം, കാർഷിക മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ അനിവാര്യമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തെ വീണ്ടെടുക്കാൻ വി.ഡി. സതീശൻ നയിക്കുന്ന പുതുയാത്രയ്ക്ക് കുന്ദമംഗലം ഓപ്പൺ സ്റ്റേജിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരദേശ മേഖല ഫലപ്രദമായി പ്രയോജനപ്പെടുത്തി, സിംഗപ്പൂർ മാതൃകയിൽ ഒരു തുറമുഖ നഗരമായി സംസ്ഥാനത്തെ മാറ്റുകയെന്ന സ്വപ്ന പദ്ധതി യാഥാർഥ്യമാക്കേണ്ടതുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു എൽഡിഎഫ് പരാജയപ്പെട്ട ഇടങ്ങളിലൊക്കെയും ബദൽ വികസന പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.
മഎം.എം. ഹസ്സൻ പരിപാടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കുന്നമംഗലം നിയോജകമണ്ഡലം ചെയർമാൻ എം.പി. കേളു കുട്ടി അധ്യക്ഷത വഹിച്ചു.
മുക്കം റോഡ് ജംഗ്ഷനിൽ നിന്ന് നിരവധി പ്രവർത്തകർ ആനയിച്ചാണ് വി.ഡി. സതീശനെ വേദിയിലെത്തിച്ചത്. പണിമുടക്ക് ദിനമായിട്ടും വലിയ ജനപങ്കാളിത്തമാണ് സ്വീകരണ പരിപാടിക്ക് ലഭിച്ചത്.
യുഡിഎഫിനെ നേതാക്കളായ. എം.കെ. രാഘവൻ എം.പി, എൻ. സുബ്രഹ്മണ്യൻ, അഡ്വ. പ്രവീൺകുമാർ, എം.എ. റസാഖ് മാസ്റ്റർ, ടി.ടി. ഇസ്മായിൽ, യു.സി. രാമൻ, മൂസ മൗലവി, ഖാലിദ് കിളിമുണ്ട എന്നിവരടക്കം നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.എ ടി ബഷീർ സ്വാഗതം പറഞ്ഞു
