കോഴിക്കോട് : മൂന്ന് ദിനങ്ങളിലായി കലാ-സാഹിത്യ ആസ്വാദകരുടെ മനം കവർന്ന എൻ.ഐ.ടി കോഴിക്കോടിന്റെ സാംസ്കാരികോത്സവം ‘രാഗം23’ന് ആവേശകരമായ സമാപനം.
മൂന്നാം ദിവസമായ ഇന്നലെ, നൃത്ത മത്സരംങ്ങളായ ‘താൽ സേ താൽ മില’, ഭരതനാട്യം, ഒപ്പന, എന്നിവ കൂടാതെ പാചകകലയിൽ നൈപുണ്യമുള്ളവരെ കണ്ടെത്തുന്ന സാൾട് ആൻഡ് പേപ്പർ, ഫേസ് ടു ഫേസ് ,മെഹന്ദി, നാടകം, തെരുവ് നാടകം, തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികൾക്ക് സദസ്സ് സാക്ഷ്യം വഹിച്ചു.

ആൽഫസ്,വെസ്റ്റേൺ സോളോ,റാപ്പ് ബാറ്റിൽസ് , സ്ട്രിഗ് സോളോ തുടങ്ങിയ സംഗീത പരിപാടികൾ കാണികളെ ആകർഷിച്ചു.പ്രശസ്ത വയലിനിസ്റ്റ് ധനഞ്ജയ് അവതരിപ്പിച്ച വയലിൻ ഷോ കാണികളുടെ കാതുകൾക്ക് ഇമ്പമേകി. ലോക പ്രശസ്തിയാർജിച്ച ഹിജാബി ഫ്രീസ്റ്റൈൽ ഫുട്ബോളർ ഹാദിയയുടെ അതുല്യ പ്രകടനവും സ്വസ്തി ബാൻഡിന്റെ സൂഫി മെലഡികളും ദന റസിക്കിൻറെ മാന്ത്രികശബ്ദവും കാണികൾക്ക് ഗംഭീരവിരുന്നായി. ഗേമിംഗ് ഇവന്റുകളായ വി. ആർ. ഗേമിംഗ്,പെയിന്റ്ബോൾ, ഗ്ലോഫുട്ബോൾ,ഫോം ഫുട്ബോൾ, റുബിക്സ് ക്യൂബ് ചാലഞ്ച്, ഡാർട്ട് ചാലഞ്ച് തുടങ്ങിയവും ഇന്ന് നടന്നു. ബോളിവുഡിലെ പ്രശസ്ത പിന്നണി ഗായകൻ അമിത് ത്രിവേദിയുടെ സംഗീതനിശക്ക് ശേഷം കേരളത്തിലെ പ്രമുഖ ബാൻഡുകളിലൊന്നായ അവിയലിന്റെ ഉജ്വലപ്രകടനത്തോടെ രാഗം’23 തിരശീല വീണു.

Leave a Reply

Your email address will not be published. Required fields are marked *