ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലം.മഅദ്നിയെ സ്വതന്ത്രമാക്കിയാൽ വീണ്ടും ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകൾ മഅദ്നിക്കെതിരെ ഉണ്ടെന്നും കർണാടക അഭ്യന്തരവകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു
പാകിസ്താനിലെ ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്ന് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു
ഇത്തരക്കാരുമായി മഅദ്നി ബന്ധപ്പെടാൻ സാദ്ധ്യതയുണ്ടെന്ന ആരോപണമാണ് കർണാടകം പ്രധാനമായും ഉന്നയിക്കുന്നത്
ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി ഹരജി നല്‍കിയിരുന്നു.എന്നാല്‍ മഅ്ദനി അപകടകാരിയായ മനുഷ്യന്‍ ആണെന്നായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അഭിപ്രായപ്പെട്ടത്.