കാരന്തൂരില്‍ നിന്ന് രാസലഹരി പിടികൂടിയ കേസില്‍ മയക്കുമരുന്നു കടത്തിന്റെ സുപ്രധാന കണ്ണികൾ പിടിയിൽ.ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ 2 പേരാണ് പിടിയിലായത്. പത്തനംത്തിട്ട സ്വദേശി
ദിലിപ് ഖാൻ,വയനാട് സ്വദേശി മുഹമ്മദ് റിയാസ് (24), എന്നിവരാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതികൾ ഫ​റോ​ക്ക് പു​റ്റെ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ വെ​ട്ടി​യാ​ട്ടി​ൽ ഹൗ​സി​ൽ വി. ​ഷ​ഫ്‌​വാ​ൻ (31), ഞാ​വേ​ലി പ​റ​മ്പി​ൽ ഹൗ​സി​ൽ എ​ൻ.​പി. ഷ​ഹ​ദ് (27) നേരത്തെ പിടിയിലാണ്. ഇവർ റിമാൻഡിലാണ്.ഇവരെ  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാവുന്നത്. കുന്ദമംഗലം എസ്.എച്ച് ഒ കിരൺ, എസ്.ഐ നിതിൻ,  സി. പി. ഒ മാരായ അജീഷ്, ബിജു,എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടുന്നത്.ഫ​റോ​ക്ക്, രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന​ എം.ഡി.എം.എ നേരത്തെ പിടിച്ചെടുത്തിരുന്നു.
 പി​ടി​കൂ​ടി​യ എം.​ഡി.​എം.​എ​ക്ക് ചി​ല്ല​റ വി​പ​ണി​യി​ൽ 1,60,000 രൂ​പ വി​ല വ​രും. വാ​ട്സ്ആ​പ് വ​ഴി ല​ഹ​രി​ക്കാ​യി ആ​വ​ശ്യ​ക്കാ​ർ ബ​ന്ധ​പ്പെ​ട്ടാ​ൽ ഒ​രു ഗ്രാ​മി​ന്‍റെ ചെ​റു​പാ​ക്ക​റ്റു​ക​ളി​ലാ​ക്കി എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. പി​ടി​യി​ലാ​യ ഇ​രു​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *