
അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ നിന്നും നാലുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.അട്ടപ്പാടി മേലെമുള്ള സ്വദേശിനിയായ സംഗീതയുടെ പെണ്‍കുഞ്ഞിനെയാണ് ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനിയായ നിമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കോട്ടത്തറ ആശുപത്രിയില്‍വെച്ചാണ് കുഞ്ഞിനെ കാണാതായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഗീത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൊട്ടടുത്ത ബെഡിലുണ്ടായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്നു നിമ്യ. പതിയെ സംഗീതയുമായി സൗഹൃദം സ്ഥാപിക്കുകയും എന്തെങ്കിലും ആവശ്യത്തിന് മുറിവിട്ട് പുറത്തുപോകണം എന്നുണ്ടെങ്കില്‍ താന്‍ കുഞ്ഞിനെ നോക്കിക്കോളാം എന്നും നിമ്യ പറഞ്ഞിരുന്നു.