ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപയും കടന്നിരിക്കുകയാണ്. ജില്ലയില്‍ 94.03 രൂപയാണ് പെട്രോള്‍ വില. കൊച്ചിയില്‍ 92.15 രൂപയാണ് വില.

ഡീസലിന് തിരുവനന്തപുരത്ത് 88.83 രൂപയും കൊച്ചിയില്‍ 87.08 രൂപയുമായി വില വര്‍ധിച്ചിരിക്കുകയാണ്. ഈ മാസം മാത്രം ഇത് ഏഴാം തവണയാണ് പ്രെടോളിന്റെയും ഡീസലിന്റെയും വില കൂട്ടിയത്.കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് പിന്നാലെ മെയ് 3 മുതലാണ് ഇന്ധനത്തിന് വില കൂട്ടി തുടങ്ങിയത്. കഴിഞ്ഞ 18 ദിവസം കൂട്ടാതിരുന്ന വിലയാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *