പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് നീക്കം.
ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ മാറ്റാനാണ് സാധ്യത. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവി ചെന്നിത്തലയ്ക്ക് നല്‍കിയേക്കും.കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വവും ചെന്നിത്തലയ്ക്ക് നല്‍കിയേക്കും.നേരത്തെ കെ.പി.സി.സി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയ ഗാന്ധിയ്ക്ക് കത്ത് നല്‍കിയത്.