ഇന്ത്യയുടെ നിലവിലെ മുഖ്യ തെഞ്ഞെടുപ്പ് കമ്മീഷ്ണർ സുശീൽ വിരമിക്കുന്നതിനെ തുടർന്ന് പുതിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ മേയ് 15ന് സ്ഥാനമേല്‍ക്കും. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ചു വരികയാണ് രാജീവ് കുമാര്‍.

കേന്ദ്ര നീതിന്യായ മന്ത്രാലയമാണ് നിയമനവാര്‍ത്ത അറിയിച്ചത്. രാഷ്ട്രപതി രാജീവ് കുമാറിന്റെ നിയമനം അംഗീകരിച്ചതായും അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നതായും കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു

തിരഞ്ഞെടുപ്പ് കമ്മിഷണറായി 2020 സെപ്റ്റംബര്‍ ഒന്നിനാണ് രാജീവ് കുമാര്‍ സ്ഥാനമേറ്റത്. തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കെത്തുന്നതിന് മുമ്പ് പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. 1984 ഐഎഎസ് ബാച്ചിലെ അംഗമായ രാജീവ് കുമാര്‍ 2020 ഫെബ്രുവരിയില്‍ സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.

ബി.എസ് സി., എല്‍.എസ്ബി., പി.ജി.ഡി.എം., എം.എ. തുടങ്ങിയ ബിരുദങ്ങള്‍ നേടിയ രാജീവ് കുമാറിന് വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലായി നീണ്ട മുപ്പത്തിയേഴ് വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്. വിവിധ ധനകാര്യ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ച രാജീവ് കുമാറിന്റെ സേവനകാലത്താണ് ദേശീയ പെന്‍ഷന്‍ പദ്ധതി(എന്‍.പി.എസ്.) നിലവില്‍ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *