ദുരൂഹസാഹചര്യത്തില്‍ കാണാതായ ബി.ജെ.പി. വനിതാ നേതാവിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍.നാഗ്പൂർ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെൽ അംഗവുമായ സന ഖാനെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അമിത് സാഹുവിനെ നാഗ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്.. ഭർത്താവിനെ കാണാൻ ഓഗസ്റ്റ് ഒന്നിന് ജബൽപൂരിലേക്ക് സനാ ഖാൻ പോയെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്.അതേസമയം, സനാ ഖാന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് പ്രതിയുടെ മൊഴിയെന്നും പോലീസ് പറഞ്ഞു.ജബൽപൂരായിരുന്നു സനാഖാന്റെ അവസാനത്തെ ലൊക്കേഷൻ. സ്വകാര്യ ബസിൽ നാഗ്പൂരിൽ നിന്ന് പുറപ്പെട്ട സന അടുത്ത ദിവസം നഗരത്തിലെത്തിയ ശേഷം അമ്മയെ വിളിച്ചു.എന്നാൽ, പിന്നീട് കാണാതാകുകയായിരുന്നു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത നാഗ്പൂർ പൊലീസ് മഹാരാഷ്ട്രയിലേക്ക് തിരിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാഗ്പൂരിലെ സജീവ ബിജെപി പ്രവർത്തകയാണ് സനാ ഖാൻ. അതേസമയം, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
