വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരാമെന്ന് ജില്ലാ കോടതി, അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹർജിയെ എതിര്‍ത്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. നിത്യാരാധന വേണമെന്ന ആവശ്യത്തിൽ തുടർവാദം നടക്കുമെന്നും കോടതി വ്യക്തമാക്കി. ഗ്യാന്‍വാപി പള്ളി വഖഫ് സ്വത്ത് ആണെന്നും അതുകൊണ്ടുതന്നെ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട ജില്ലാ ജഡ്ജി എകെ വിശ്വേശ് കഴിഞ്ഞ 12ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. ക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍വാപി പള്ളി തകര്‍ത്തതന്നൊണ് ഒരു വിഭാഗം ഹിന്ദുക്കളുടെ വാദം. ഇതുമായി ബന്ധപ്പെട്ട കേസില്‍ പള്ളി വളപ്പില്‍ വിഡിയോ സര്‍വേ നടത്താന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഈ സര്‍വേയ്ക്കിടെ കുളത്തില്‍ വിഗ്രഹം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നു. കേസ് പിന്നീട് സുപ്രീം കോടതി ജില്ലാ കോടതിയിലേക്കു മാറ്റുകയായിരുന്നു.ഹർജി നിലനില്‍ക്കുന്നതാണെന്ന് വാരണാസി കോടതി വിധിച്ചതോടെ അയോധ്യ കേസിന് സമാനമായി ദീര്‍ഘനാള്‍ നീളുന്ന നിയമപോരാട്ടത്തിന് അത് വഴിവെക്കും. കനത്ത സുരക്ഷയാണ് വിധി പറയുന്ന സാഹര്യത്തില്‍ പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. കേന്ദ്ര അർധസൈനിക വിഭാഗത്തെയും പൊലീസി്നെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *