അതിർത്തി ഗ്രാമങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. തന്ത്രപ്രധാനമേഖല എന്ന നിലയിൽ കൂടുതൽ വികസനം ഇവിടേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനായി കരസേന നടത്തുന്ന പ്രവർത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ദില്ലിയിൽ നടന്ന അതിർത്തി മേഖല വികസന കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. അതിർത്തി ഗ്രാമങ്ങളുടെ സാധ്യതകൾ ഉയർത്തിക്കാട്ടാനും അവയുടെ വികസനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള വൈബ്രൻ്റ് വില്ലേജ് പദ്ധതിയുടെ അവലോകനവും പരിപാടിയിൽ നടന്നു പരിപാടിയിൽ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തു.ബിആർഒ 8500 കിലോമീറ്റർ റോഡുകളും 400 സ്ഥിര പാലങ്ങളും നിർമ്മിച്ചിട്ടുണ്ട്. അടൽ ടണൽ, ഷികുൻ ലാ ടണൽ, സെലാ ടണൽ എന്നിവ ബിആർഒയുടെ നാഴിക കല്ലുകളാണെന്നും ബിആർഒ വിശദമാക്കുന്നത്. നാഷണൽ ഗ്രിഡിനോട് ബന്ധിപ്പിച്ച് 220 കിലോ വോൾട്ട് ശ്രീനഗർ ലേ മേഖലകളിലെ ഇലക്ട്രിസിറ്റി ലൈനുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. 1500 ഗ്രാമങ്ങൾക്ക് നിലവിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 7000 ഗ്രാമങ്ങളിലാണ് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കിയിട്ടുള്ളത്. വൈദ്യുതി ലഭിക്കുന്നത് രാജ്യത്തിന്റെ എല്ലാ മേഖലയേയും പുരോഗതിയിലേക്ക് എത്തിക്കുമെന്നും പ്രതിരോധ മന്ത്രി വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *