കോവിഡിനെ തുടര്‍ന്ന് ആഭ്യന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. . ഈ മാസം 18 മുതല്‍ മുഴുവന്‍ സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ച് യാത്ര നടത്താന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി.

അതേസമയം യാത്രക്കാരും ജീവനക്കാരും കോവിഡ് നിയന്ത്രണ പെരുമാറ്റവും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു.

മൂന്നാഴ്ച മുന്‍പ് കോവിഡിന് മുന്‍പുള്ള ശേഷിയുടെ 85 ശതമാനവുമായി സര്‍വീസ് നടത്താന്‍ വിമാന കമ്പനികളെ അനുവദിച്ചിരുന്നു. 72 ശതമാനത്തില്‍ നിന്നാണ് 85 ശതമാനമാക്കി ഉയര്‍ത്തിയത്. കഴിഞ്ഞവര്‍ഷം മെയ് 25നാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുമാസം നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *