മുംബൈ: ഹുറൂണ്‍ ഇന്ത്യയും 360 വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ സമ്പന്ന പട്ടികയിൽ ആദ്യ അമ്പതിൽ മലയാളി തിളക്കം. മലയാളികളായ എം.എ യൂസഫലിയും ഡോ. ഷംഷീർ വയലിലുമാണ് ആദ്യ അമ്പതിൽ ഇടം പിടിച്ചത്. പട്ടികയില്‍ 25-ാംസ്ഥാനത്താണ് എംഎ യൂസഫലി. ഡോ. ഷംഷീറിന്റെ റാങ്ക് 46.
സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലിയും, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലുമാണ് ഉളളത്. 55,000 കോടി രൂപയുടെ ആസ്തിയാണ് യൂസഫലിക്കുള്ളത്. റേഡിയോളജിസ്റ്റും യുഎഇയില്‍ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീറിന് 33,000 കോടി രൂപയുടെ ആസ്തിയുമുണ്ട്.
31,000 കോടി രൂപയുടെ ആസ്തിയുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളികളില്‍ മൂന്നാം സ്ഥാനത്ത്. ദേശീയ റാങ്കില്‍ 53 -ാം സ്ഥാനവും അദ്ദേഹത്തിനുണ്ട്. ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് 27,600 കോടി രൂപ (റാങ്ക് 68), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി 26,000 കോടി (റാങ്ക് 76) എന്നിവരാണ് ആദ്യ 100ല്‍ ഇടം നേടിയ മറ്റു മലയാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *