
പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു.എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് ഹനീഫ പാലാഴി നയിക്കുന്ന വാഹനജാഥ ഒളവണ്ണ പഞ്ചായത്തിലെ കമ്പിളി പറമ്പിൽ നിന്ന് ആരംഭിച്ചു.വാഹനജാഥ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.പിണറായി സർക്കാർ ഭരണത്തിലേറിയതിനുശേഷം പോലീസ് സംവിധാനത്തിൽ സംഘപരിവാർ പിടിമുറുക്കിയിരിക്കുകയാണെന്നും, മലപ്പുറം ജില്ല പോലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ഭീകരവൽക്കരിക്കാൻ പോലീസിലെ ചിലർ ശ്രമം നടത്തുകയാണെന്നും കേരളത്തിന്റെ ക്രമസമാധാന ചുമതലവഹിച്ചിരുന്ന എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്ന ഭരണപക്ഷ എംഎൽഎയുടെ വെളിപ്പെടുത്തൽ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജാഥകോഡിനേറ്റർ അഷ്റഫ് കുട്ടി മോൻ അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ ഹനീഫ പാലാഴി, എസ്ഡിപിഐ ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ഹുസൈൻ പാലാഴി എന്നിവർ സംസാരിച്ചു.വാഹന ജാഥ ഇന്ന് വൈകിട്ട് 7.15ന് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ സഖാഫി സംസാരിക്കും.
