തിരുവനന്തപുരം പടിഞ്ഞാറെ നടയിൽ ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. ധ്രുവ് ആണ് മരിച്ചത്.

വീട്ടിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ദാരുണ അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെയാണ് കുട്ടി മെഷീൻ എടുത്ത് പ്രവർത്തിപ്പിച്ചത്. മെഷീൻ ആകസ്മികമായി തലയിൽ തുളച്ചുകയറുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ ചികിത്സ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചികിത്സയിലിരിക്കെയാണ് ധ്രുവ് മരണത്തിന് കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *