ശബരിമല ശില്പപാളിയിലെ വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ പറഞ്ഞു. വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഠിക്കാനോ മനസ്സിലാക്കാനോ ഉള്ള സമയം ലഭിച്ചിട്ടില്ല. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ ക്ഷമ വേണം. ആറാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തീകരിക്കാനാണ് കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആ ആറാഴ്ച കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
