ഡൽഹിയിൽ മരിച്ചുപോയ പിതാവിനെ തിരികെകൊണ്ടുവരാന്‍ രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താന്‍ ശ്രമം. സൗത്ത് ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം.നരബലിക്ക് ശ്രമിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി.
ഒരു ദിവസം മുമ്പ് തട്ടിക്കൊണ്ടുവന്ന കുട്ടിയെയാണ് യുവതി ബലിനല്‍കാന്‍ ശ്രമിച്ചത്. മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് താന്‍ നരബലി നടത്താന്‍ തീരുമാനിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *