ജനശ്രദ്ധ നേടി കുന്ദമംഗലം ഉപ ജില്ലാ കലോത്സവം നടക്കുന്ന പയമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിനരികിലെ എൻ എസ് എസ് തട്ടുകട. കേരളത്തിലെ എൻ എസ് എസ് വയനാട്ടിൽ ദുതിരമനുഭവിച്ചവർക്കായി 100 വീടുകൾനിർമിച്ചു നൽകുന്നതിന്റെ ഭാഗമായി ഓരോ യൂണിറ്റും 25000 രൂപ നൽകേണ്ടതുണ്ട് ആ പണം സമാഹരിക്കുന്നതിന് വേണ്ടിയാണ് കലോത്സവ വേദിക്കരികിൽ തട്ട് കട ഇട്ടത്.

എൻ എസ് എസ് വളണ്ടിയർമാർ നടത്തുന്ന തട്ടുകടയിൽ കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ട് വന്ന നാടൻ വിഭവങ്ങളായ ഉപ്പിലിട്ട നാരങ്ങ , മാങ്ങ, കൈതച്ചക്ക എന്നിവ കൂടാതെ ചായ, കാപ്പി,ഓംലൈറ്റ് എന്നിവയും ലഭിക്കും. എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ മനോജ് ബാബുവിന്റെ നേതൃത്വത്തിൽ ആൺ കുട്ടികളും പെൺ കുട്ടികളുമടങ്ങുന്ന നൂറോളം കുട്ടികളാണ് തട്ട് കട നടത്തുന്നത്. തട്ട് കട നടത്തുന്നതിനായി സ്കൂളിന്റെ മുഴുവൻ സപ്പോർട്ടും കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഇന്നലെ 6500 രൂപയുടെ കച്ചവടവും ഇന്ന് 10000 അടുത്തും കച്ചവടം നടന്നു. നാളെ വൈകുന്നേരത്തോടെ തങ്ങൾക്ക് ആവശ്യമായ 25000 രൂപ പിരിഞ്ഞു കിട്ടുമെന്ന വിശ്വാസത്തിലാണ് കുട്ടികൾ.

Leave a Reply

Your email address will not be published. Required fields are marked *