സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 92,040 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 11,505 രൂപയാണ് വിപണി വില. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 92,280 രൂപയായിരുന്നു വില.
കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കായ 92,600 രൂപയിലേക്ക് സ്വർണ്ണവില ഉയർന്നിരുന്നു. രാവിലെ മാത്രം 1,800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഉച്ചതിരിഞ്ഞ് സ്വർണ്ണവിലയിൽ ഇടിവുണ്ടായി. 320 രൂപ കുറഞ്ഞ് പവന് 92,280 രൂപയായി. ഒരു ഗ്രാമിന് 11,535 രൂപയുമായിരുന്നു ഇന്നലെ വൈകുന്നേരത്തെ വില. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും 240 രൂപയുടെ കുറവുണ്ടായിരിക്കുന്നത്.
