പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ലോക പ്രശസ്തനായ പക്ഷി നിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമാണ് നവംബർ 12. ദേശീയ പക്ഷി നിരീക്ഷണ ദിനമായാണ് രാജ്യം ഈ ദിവസം ആഘോഷിക്കുന്നത്. 1896 നവംബർ 12-ന് മുംബൈയിലാണ് ഡോ. സാലിം അലി ജനിച്ചത്. ഇന്ത്യയിൽ വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നിരീക്ഷണത്തിന് അടിസ്ഥാനം കുറിച്ചത് സാലിം അലിയായിരുന്നു. സാലിം അലിയുടെ ഇടപെടലാണ് സൈലന്റ് വാലി നാഷണൽ പാർക്കും ഭരത്പൂർ പക്ഷി സങ്കേതവും നിലവിൽ വരുന്നതിന് കാരണമായത്.

ഇന്ത്യയിൽ 1,340-ഓളം പക്ഷിഇനങ്ങൾ ഉണ്ട്. ഇതിൽ 78 എൻഡമിക് ഇനങ്ങളാണ്. പക്ഷിനിരീക്ഷണം പ്രകൃതിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. ഡോ. സാലിം അലി തട്ടേക്കറ്റ് പക്ഷിസങ്കേതത്തിൽ 167 തരം പക്ഷികളെ തിരിച്ചറിഞ്ഞിരുന്നു. മുംബൈ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി 253 തരം പക്ഷികൾ ഉണ്ടെന്നും കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *