കോയമ്പത്തൂരില്‍ ഡേറ്റിങ് ആപ്പ് വഴി യുവതിയില്‍ നിന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്ന യുവാവ് അറസ്റ്റില്‍. രാമനാഥപുരം സ്വദേശി തരുണ്‍ (28) ആണ് അറസ്റ്റിലായത്. മൂന്ന് പവൻ സ്വര്‍ണവും 90,000 രൂപയുമാണ് പ്രതി കവര്‍ന്നത്. പാപനായ്ക്കൻ പാളയത്തിലെ വനിത ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയെയാണ് പ്രതി പറ്റിച്ചത്.
കഴിഞ്ഞ രണ്ടാം തീയതിയാണ് സംഭവം. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ നേരില്‍ കാണണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഹോസ്റ്റലില്‍ നിന്ന് യുവതിയെയും കൂട്ടി വാളയാറിനടുത്തുള്ള കെ കെ ചാവടി സ്വകാര്യ കോളേജിന് സമീപം എത്തി കാര്‍ പാര്‍ക്ക് ചെയ്യുകയും പിന്നീട് മറ്റൊരു യുവാവും കാറില്‍ കയറി.
സംസാരിച്ചു കൊണ്ടിരിക്കെ യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവരുകയായിരുന്നു. പിന്നീട് യുവതിയെ കോയമ്പത്തൂര്‍- ട്രിച്ചി റോഡില്‍ ഇറക്കിവിട്ടു. പിന്നീട് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തരുണിനെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയില്‍ ഹാജരാക്കി.
