കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് ഉദ്ഘാടനവും മണ്ഡലം തല കളിസ്ഥല പ്രഖ്യാപനവും മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനവും കുന്ദമംഗലം മണ്ഡലത്തിലെ മുഴുവൻ ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിലും കളിസ്ഥലങ്ങൾ നിർമ്മിക്കുന്ന എംഎൽഎയുടെ പദ്ധതി പ്രഖ്യാപനവും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ചെലവിലാണ് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് നവീകരിച്ചത്. പരിപാടിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികളുടെ അക്രോബാറ്റിക് ഡാൻസ്, ചെണ്ടമേളം, കളരിപ്പയറ്റ്, പ്രദർശന ഫുട്ബോൾ മത്സരം തുടങ്ങിയവയും അരങ്ങേറി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി അശ്വതി, ഗ്രാമപഞ്ചായത്ത് മെമ്പർ പി.എം ബാബു, പിടിഎ, എംപിടിഎ, എസ്എംസി ഭാരവാഹികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംസാരിച്ചു. പ്രിൻസിപ്പാൾ സി സുജ റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് മുജീബ് റഹ്മാൻ ഇടക്കണ്ടി സ്വാഗതവും ഹെഡ്മിസ്ട്രസ് വി.എസ് ശോഭ നന്ദിയും പറഞ്ഞു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
