വലന്റെയ്ന്‍ ദിനാഘോഷത്തിനെതിരെ ഹൈദരാബാദിൽ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ പ്രവർത്തകർ. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വലന്റെയ്ന്‍ ദിന ആശംസാ കാര്‍ഡുകളും വലന്റെയ്ന്‍ കോലങ്ങളും കത്തിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വലന്റെയ്ന്‍ ദിനം ഇന്ത്യയില്‍ അടിച്ചേല്‍പ്പിച്ചതാണ്. ആല്‍ബങ്ങളും ആശംസാ കാര്‍ഡുകളും വിറ്റഴിച്ച് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പണമുണ്ടാക്കുകയാണ്.
രാജ്യത്ത് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ്. ഇന്ത്യയില്‍ രാമായണം, മഹാഭാരതം തുടങ്ങിയ നിരവധി പ്രണയകഥകള്‍ വേറേയുണ്ട്.
പുല്‍വാമയില്‍ 40 സൈനികരാണ് ജീവന്‍ വെടിഞ്ഞത്. സൈനികരുടെ ജീവത്യാഗമാണ് യുവാക്കള്‍ അറിയേണ്ടത്. അല്ലാതെ വലന്റെയ്ന്‍സ് ഡേ അല്ല. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി കൊണ്ടാടണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും തെലങ്കാന സര്‍ക്കാറിനോടും ആവശ്യപ്പെടുകയാണെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *