95ാമത് ഓസ്കർ പുരസ്കാരത്തിനൊരുങ്ങി ലൊസാഞ്ചസിലെ ഡോൾബി തിയറ്റർസ്. മികച്ച ഡോക്യുമെന്ററി പുരസ്ക്കാരം ഇന്ത്യക്ക്. ഹ്രസ്വചിത്ര വിഭാഗത്തിൽ ഇന്ത്യയുടെ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടിയത്.
മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ ആണ് മികച്ച അനിമേഷൻ ചിത്രം. ജെയ്മീ ലീ കർട്ടിസ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്ന ഓസ്കർ പുരസ്കാരങ്ങൾ അടങ്ങിയ വേദിയാകും ഇത്തവണ ചടങ്ങിനെ വേറിട്ടുനിർത്തുക.

കീ ഹ്യൂയ് ക്വാൻ മികച്ച ‍സഹനടനുള്ള ഓസ്കർ നേടി. ചിത്രം: എവരിതിങ് എവരിവേർ. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ എന്ന ചിത്രത്തിനാണു പുരസ്കാരം. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രെത്ത്സി’ന് പുരസ്കാരം നഷ്ടമായി. ഡാനിയൽ റോഹർ, ഒഡെസ്സാ റേ, ഡയന്‍ ബെക്കർ, മെലാനി മില്ലർ, ഷെയ്ൻ ബോറിസ് എന്നിവരുടെ ‘നവല്‍നി’ ആണ് ഈ വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കിയത്.

∙ മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ: (ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്). മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ആൻ ഐറിഷ് ഗുഡ്ബൈ (ടോം ബേർക്‌ലീ, റോസ് വൈറ്റ്), ∙ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: നവല്‍നി. മികച്ച ഛായാഗ്രഹണം: ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്). മികച്ച മേക്കപ് ആൻഡ് ഹെയർസ്റ്റൈൽ: അഡ്രിയെന്‍ മോറോ, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി (ചിത്രം: ദ് വേൽ). മികച്ച കോസ്റ്റ്യൂം ഡിസൈനർ: റൂത്ത് കാർട്ടർ (ബ്ലാക് പാന്തർ വക്കാണ്ട ഫോർഎവർ).

ഒരിടവേളയ്ക്കു ശേഷം ജിമ്മി കിമ്മെൽ വീണ്ടും ഓസ്കർ അവതാരകനായി മടങ്ങിയെത്തുകയാണ്. ഓസ്കറിൽ ‘നാട്ടു നാട്ടു” മുഴങ്ങികേൾക്കുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ പ്രേക്ഷകർ. രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ, കീരവാണി അടക്കമുള്ളവർ അതിഥികളായി ഓസ്കർ വേദിയിലുണ്ടാകും. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്.

Leave a Reply

Your email address will not be published. Required fields are marked *