കാസർകോട് പൊയിനാച്ചിയിൽ മകന്റെ മരണത്തിലുണ്ടായ മാനസിക വിഷമത്തിൽ ദമ്പതികൾ ആത്മഹത്യ ചെയ്‌തു. പറമ്പ സ്വദേശികളായ വേണുഗോപാൽ, സ്മിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ വീടിന്റെ ഹാളിൽ ആണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. വേണുവിന്റെയും സ്മിതയുടെ മകൻ ശിവാനന്ദ് ഡിസംബർ 29-ന് ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സംഗീതപരിപാടി കഴിഞു തിരികെ വരുമ്പോഴായിരുന്നു ട്രെയിൻ തട്ടി മരിച്ചത്. ഇതിനുശേഷം മാനസികമായി ഇരുവരും ഏറെ വിഷമത്തിലായിരുന്നുവെന്നാണ് വിവരം. മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *