കുന്ദമംഗലം: ചാത്തമംഗലത്ത് നിന്നും കുന്ദമംഗലത്തേക്കുള്ള യാത്രക്കിടെ യുവതിയുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കുന്ദമംഗലം സ്വദേശിയായ യുവതിയുടെ സൈഡ്ബാഗിനുള്ളിൽ വെച്ച പേഴ്സാണ് കുന്ദമംഗലത്ത് ബസ്സിറങ്ങിയപ്പോൾ കാണാതായത്. തിങ്കളാഴ്ച ഉച്ചക്ക് 2.10 നാണ് യുവതി കുന്ദമംഗലം മുക്കം റോഡ് ജംഗ്ഷനിൽ സ്വകാര്യബസ്സിൽ വന്നിറങ്ങിയത്. പച്ചക്കറികൾ വാങ്ങുവാൻ കടയിൽ കയറിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടവിവരമറിയുന്നത്. പേഴ്സിൽ 4 എടിഎം കാർഡുകൾ, ആധാർകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, 2000 രൂപ എന്നിവയുണ്ടായിരുന്നു. കുന്ദമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുന്ദമംഗലം പോലീസ് സ്റ്റേഷനിലോ താഴെപറയുന്ന നമ്പറിലോ വിവരം അറിയിക്കുക.9447425917

Leave a Reply

Your email address will not be published. Required fields are marked *