സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഡ് 19 വാക്സീന് കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലെ ഇടവേള വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ.നിലവില്‍ നാലു മുതല്‍ എട്ട് ആഴ്ച വരെയാണ് രണ്ടു ഡോസുകള്‍ തമ്മില്‍ ഉള്ള ഇടവേള . ഇതാണ് ഇപ്പോള്‍ 12 മുതല്‍ 16 വരെ വര്‍ദ്ധിപ്പിക്കാന്‍ നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ആവശ്യപ്പെട്ടത്.
ലബോറട്ടറി പരിശോധനയിലൂടെ സാര്‍സ്-കോവ് – 2. അസുഖം സ്ഥിരീകരിക്കപെട്ടവര്‍ സുഖം പ്രാപിച്ച് ആറു മാസങ്ങള്‍ വരെ കോവിഡ് 19 വാക്സിനേഷന് മാറ്റിവയ്ക്കണമെന്നും അഡൈ്വസറി ഗ്രൂപ്പ് ശുപാര് ചെയ്തിട്ടുണ്ട്.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഏത് കോവിഡ് പ്രതിരോധ കുത്തിവയ്പും എടുക്കാവുന്നതാണെന്നു സമിതി വ്യക്തമാക്കിയിട്ടുണ്ട്.കോവിഡ് മുക്തരായവർ ആറ് മാസത്തിന് ശേഷമേ വാക്സിൻ എടുക്കേണ്ടതുള്ളൂ. നിലവിൽ കോവിഡ് മുക്തരായവർ 12 ദിവസത്തിന് ശേഷം വാക്സിൻ സ്വീകരിക്കാം എന്നായിരുന്നു മാർഗ്ഗരേഖ.പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവർ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതി. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗ മുക്തി നേടി നാല് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ വാക്സിൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി നിർദേശിച്ചു.
ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്സിൻ എടുക്കാം. ഇക്കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ എടുക്കാമെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തു.
നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അധ്യക്ഷനായ നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യങ്ങളിൽ ശുപാർശ നൽകിയത്. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.
