സെൻട്രൽ വിസ്ത എന്ന പുതിയ പാർലമെന്ററി മന്ദിരത്തിന്റെ നിർമ്മാണ പരിസരത്ത് ‘ഫോട്ടോഗ്രാഫി അനുവദിക്കുന്നതല്ല’ എന്ന സൈൻ ബോർഡ് സ്ഥാപിച്ച്‌ കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. സെൻട്രൽ വിസ്റ്റ അവന്യൂവിലെ നിർമ്മാണ പ്രദേശത്താണ് ‘ഫോട്ടോഗ്രാഫി അനുവദനീയമല്ല’ എന്നും, ‘വീഡിയോ റെക്കോർഡിംഗ്’ അനുവദനീയമല്ല എന്നുമുള്ള സൈൻ ബോർഡുകൾ ഉയർന്നിട്ടുള്ളത്.

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫോ​ട്ടോ, വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *