രാജ്യത്ത് കൊവിഡ് വാക്‌സിനും ഓക്‌സിജനും അഭാവം നേരിടുന്നത് പോലെ പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുടെ സെൻട്രൽ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളുമാണ് അവശേഷിക്കുന്നതെന്നും രാഹുൽ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.

‘വാക്‌സിനുകള്‍ക്കും ഓക്‌സിജനും മരുന്നുകള്‍ക്കുമൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല,’ രാഹുല്‍ പറഞ്ഞു.

വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവയാണ് അവശേഷിക്കുന്നത്’ – രാഹുൽ ട്വീറ്റ് ചെയ്തു.

वैक्सीन, ऑक्सीजन और दवाओं के साथ PM भी ग़ायब हैं।

बचे हैं तो बस सेंट्रल विस्टा, दवाओं पर GST और यहाँ-वहाँ PM के फ़ोटो।— Rahul Gandhi (@RahulGandhi) May 13, 2021

Leave a Reply

Your email address will not be published. Required fields are marked *