നേതാക്കള്‍ പാര്‍ട്ടി വിടുന്നതിന് പിന്നാലെ ബംഗാളില്‍ ബി.ജെ.പിയെ പ്രവര്‍ത്തകരും കൈയൊഴിയുന്നു. ബി.ജെ.പിയ്ക്ക് വോട്ട് ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞ് പ്രവര്‍ത്തകര്‍ ബംഗാളിലുടനീളം അനൗണ്‍സ്‌മെന്റ് നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇലക്ട്രിക് ഓട്ടോറിക്ഷകളില്‍ സ്പീക്കറും മൈക്കും ഘടിപ്പിച്ച് ബി.ജെ.പിയെ തെറ്റിദ്ധരിച്ചു, നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ പിന്തുണച്ചതില്‍ ഖേദിക്കുന്നു എന്നൊക്കെ പറഞ്ഞാണ് അനൗണ്‍സ്‌മെന്റ്. ബിര്‍ഭും, ഹൂഗ്ലി ജില്ലകളിലാണ് ഇത്തരത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

‘ബി.ജെ.പി ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പുകാരണവര്‍. ഞങ്ങള്‍ മമതാ ബാനര്‍ജിയ്ക്ക് പകരക്കാരായി ആരേയും കാണുന്നില്ല. ഞങ്ങള്‍ക്ക് വികസനത്തിനൊപ്പം നില്‍ക്കണം,’ അനൗണ്‍സ്‌മെന്റില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മുകുള്‍ മണ്ഡല്‍ എന്ന ബി.ജെ.പി. പ്രവര്‍ത്തകന്‍ പറഞ്ഞത്

ബിര്‍ഭൂമിലെ ബോലാപ്പൂരില്‍ 18-ാം വാര്‍ഡില്‍ നടന്ന പ്രചരണത്തില്‍ ബി.ജെ.പി. തട്ടിപ്പുകാരുടെ പാര്‍ട്ടിയാണെന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *