പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. മൂസെവാലയ്ക്ക് നേരെ വെടിവെച്ച സംഘത്തിലെ സന്തോഷ് ജാദവിനെയാണ് അറസ്റ്റിലായത്. അക്രമിസംഘത്തിലെ ആദ്യ അറസ്റ്റ് ആണിത്. ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ അംഗമാണ് സന്തോഷ് യാദവെന്നു പൊലീസ് പറഞ്ഞു. 2021ല്‍ ഒരു കൊലപാതകക്കേസില്‍ പിടിയിലായ ഇയാള്‍ രക്ഷപ്പെടുകയും തുടര്‍ന്ന് ഒളിവില്‍ കഴിയുകയുമായിരുന്നു.

മെയ് 29നാണ് സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാര്‍ ജയിലുള്ള ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്‌ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാള്‍ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡല്‍ഹി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.

മൂസവാല അടക്കം 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിറ്റേന്നാണു മാന്‍സ ജില്ലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജീപ്പില്‍ യാത്ര ചെയ്യവേ അക്രമിസംഘം മേയ് 29ന് മൂസാവാലയെ വെടിവച്ചുകൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *