ബാങ്കോക്: തായ്ലന്‍ഡില്‍ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം ഫുക്കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായി ഫുക്കറ്റ് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. എ.എ 379 എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്.

ബോംബ് ഭീഷണിയെതുടര്‍ന്ന് തിരിച്ചിറക്കിയ വിമാനത്തില്‍ 156 യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാരെ വിമാനത്തില്‍നിന്നും പുറത്തിറക്കിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ന് രാവിലെ 9.30ന് ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *