കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി. 18 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ മാസം 15 മുതല്‍ 75 ദിവസം കോവിഡ് വാക്‌സീന്റെ സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

18 മുതല്‍ 59 വരെ വയസ് പ്രായമുള്ള രാജ്യത്തെ 77 കോടിയുള്ള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് നിലവില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കോവിഡ് മുന്‍നിര പോരാളികളുമായ 16 കോടിയോളം വരുന്നവരില്‍ 26 ശതമാനം പേരും ബൂസ്റ്റര്‍ഡോസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *