ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യം ആദ്യമായി നേര്‍ക്കുനേര്‍ പോരാടിയ തെരഞ്ഞെടുപ്പിലാണ് ഫലം വരുന്നത്.

ബംഗാളില്‍ നാലിടത്ത് കോണ്‍ഗ്രസ്, തമിഴനാട്ടില്‍ ഒരിടത്ത് ഡിഎംകെ, ഹിമാചലില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു.

വോട്ടെണ്ണലില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിഹാറിലെ റുപൗലി മണ്ഡലത്തില്‍, ജനതാദളിന്റെ (യുണൈറ്റഡ്) കലാധര്‍ പ്രസാദ് മണ്ഡല്‍ 6588 വോട്ടുകള്‍ക്ക് മുന്നിലാണ്. 2433 വോട്ടുകളുടെ ലീഡാണുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ശങ്കര്‍ സിംഗ് 4155 വോട്ടുകള്‍ക്ക് പിന്നിലാണ്.

ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പുഷ്പീന്ദര്‍ വര്‍മ 3004 വോട്ടുകള്‍ക്ക് മുന്നിലെത്തി. മാറി മറായാവുന്ന ഫലസൂചനകളില്‍ 200 വോട്ടുകളുടെ ലീഡാണ് ആദ്യം ലഭിച്ചത്. ഇവിടെ ബിജെപിയുടെ ആശിഷ് ശര്‍മ്മ 2804 വോട്ടുകള്‍ക്ക് പിന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *